മഴക്കാലമെത്തി കാലവർഷക്കെടുതികളും തുടങ്ങി:, ബസില്‍ നിന്നും ചാടിയിറങ്ങി, പിന്നാലെ കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ഒഴുകിപ്പോയി! ഞെട്ടിപ്പിക്കുന്ന വീഡിയോ,

ന്യൂയോർക്ക്: മഴക്കാലമെത്തി, കാലവർഷത്തിന്റെ ഭാഗമായുള്ള പ്രതിസന്ധികളും ഒരു നാടിനും ഒഴിവാക്കാവുന്നതല്ല. പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പല നഗരങ്ങളും പിന്നോക്കാവസ്ഥയിലാണ്.

അത് എത്ര വലിയ നഗരമാണെങ്കിലും അങ്ങനെ തന്നെ. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ അങ്ങ് അമേരിക്കയില്‍ നിന്നും വരുന്നത്. ന്യൂയോർക്ക് സിറ്റിയില്‍ മഴയെ തുടർന്നുണ്ടായ പ്രളയത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതായും ഡ്രെയിനേജ് സംവിധാനങ്ങള്‍ തകരാറിലായതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനിടെ, ബസ്സില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ ഒരു സ്ത്രീ ഒഴുക്കില്‍പ്പെടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. റോഡരികിലേക്ക് ബസ് അടുപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഡ്രൈവർ റോഡിന് നടുവിലാണ് വാഹനം നിർത്തിയത്. ഇതേത്തുടർന്ന് യാത്രക്കാർക്ക് റോഡിലെ ശക്തമായ വെള്ളക്കെട്ടിലേക്ക് ചാടേണ്ടി വന്നു.

അതിനിടയില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ ബസ്സില്‍ നിന്നും പുറത്തേക്ക് ചാടിയെങ്കിലും, റോഡരികിലെ കോണ്‍ക്രീറ്റ് വക്കില്‍ തട്ടി കുത്തിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ പെട്ടുപോവുകയുമായിരുന്നു.

അവിടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കാൻ പിന്നാലെ ഓടി. എന്നാല്‍, ഫലമുണ്ടായില്ല. സ്ത്രീയുടെ തല കോണ്‍ക്രീറ്റില്‍ ശക്തമായി ഇടിച്ചതായും പറയപ്പെടുന്നു. ഇവർക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, നിരവധിപ്പേരാണ് വീഡിയോ വൈറലായതിന് പിന്നാലെ അധികൃതർക്കെതിരെ വിമർശനവുമായി എത്തുന്നത്. ഡ്രൈവർക്ക് ബസ് കുറച്ചുകൂടി റോഡരികിലേക്ക് ചേർത്തു നിർത്താമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ വൻ തുക വാടക നല്‍കി താമസിക്കുന്ന നഗരത്തില്‍ ജനങ്ങളുടെ അവസ്ഥ ഇതാണോ എന്നും അനേകങ്ങളാണ് ചോദിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തില്‍ ഇത്രയേറെ പിന്നിലാണോ നഗരമെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !