കനത്ത കാറ്റും മഴയും; ഉറങ്ങിക്കിടക്കുമ്പോള്‍ വീടിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ശക്തമായ കാറ്റോടു കൂടിയ കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഗുരുനാഥ് ബഡിഗേര (35), ഭാര്യ ജ്യോതി ബഡിഗേര (28), മക്കളായ കലമ്മ ബഡിഗേര (13), കീര്‍ത്തി ബഡിഗേര (9) എന്നിവരാണ് മരിച്ചത്.

വിജയപുര ജില്ലയിലെ ആലമേല താലൂക്കിലെ മൊരട്ടഗി ഗ്രാമത്തിലാണ് സംഭവം നടന്നത്. രാത്രിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീട് ഇടിഞ്ഞ് വീണത്.

വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുടുംബം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന് നല്ല പഴക്കമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി കനത്ത മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.

കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മേല്‍ക്കൂര പെട്ടെന്ന് തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നാല് പേരും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

സിന്ദഗി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !