ശമ്പളവും ആനുകൂല്യങ്ങളുമടക്കം ഇനി വെച്ചു മാറപ്പെടും; പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം,,

തിരുവനന്തപുരം: 10 വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുകയാണ്.നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ് നിയുക്ത മുഖ്യമന്ത്രിയെന്നതും രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച്‌ ഇനി ട്വിസ്റ്റുകളുടെ കാലമാക്കുന്നു.

അധികാരങ്ങള്‍ക്കപ്പുറം, ഇരു നേതാക്കള്‍ക്കും ലഭിച്ചിരുന്ന ശമ്പളവും ആനുകൂല്യങ്ങളുമടക്കം ഇനി വെച്ചുമാറപ്പെടും. കേരളത്തിലെ മുൻ മുഖ്യന്ത്രിയായിരുന്ന പിണറായി വിജയന് പ്രതിപക്ഷ സ്ഥാനത്തേക്ക് വരുമ്പോള്‍ എന്തൊക്കെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ലഭിക്കുകയെന്ന് നോക്കാം.

ക്യാബിനറ്റ് പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവിന് വെറും 2000 രൂപയാണ് അടിസ്ഥാന ശമ്പളം. എന്നാല്‍, ക്ഷാമബത്ത (ഡിഎ) ആയി 38,429 രൂപ മാസാമാസം ലഭിക്കും. മണ്ഡല അലവൻസ് ആയി 40,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. യാത്രാ അലവൻസിനായി പിണറായി വിജയന് 17,000 രൂപയും ലഭിക്കും.

ആകെ ഒരു മാസം പ്രതിപക്ഷ നേതാവിന്റെ ശമ്പളം 97,429 രൂപയാണ്. ഇത് കൂടാതെ പിണറായി വിജയന് സകുടുംബം പൂർണ ചികിത്സാ പരിരക്ഷയും ലഭിക്കും. വെഹിക്കിള്‍ അഡ്വാൻസ് ആയി 10 ലക്ഷം രൂപ, ഹൗസ് അഡ്വാൻസ് ആയി 20 ലക്ഷം രൂപ എന്നിങ്ങനെയും ആനുകൂല്യങ്ങള്‍. ഇത് കൂടാതെ പ്രതിപക്ഷ നേതാവിന് സ്വന്തമായി ഒരു ഔദ്യോഗിക വസതിയും, കാറും, പൈലറ്റ് വാഹനവും ലഭിക്കും.

 മുഖ്യമന്ത്രിയുടെ  ശമ്പളവും ആനുകൂല്യങ്ങളും

മുഖ്യമന്ത്രിയാകുമ്പോള്‍ വി ഡി സതീശന് പ്രതിമാസം അടിസ്ഥാന ശമ്പളവും അലവൻസുകളും ചേ‍ർത്ത് 1,85,000 രൂപയാണ് ശമ്പളമായി ലഭിക്കുകയെന്നാണ് റിപ്പോ‍ർട്ടുകള്‍ പറയുന്നത്. ഇതിന് പുറമേ യാത്രയ്ക്കായി ഔദ്യോഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്ക് ട്രെയിന്‍-വിമാന യാത്രകള്‍ക്ക് പ്രത്യേത യാത്രാ അലവന്‍സുകളും സൗകര്യങ്ങളുമുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂര്‍ണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇനി, 5 വ‍‌‍ർഷം കഴിഞ്ഞ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷനും ലഭിക്കും. താമസത്തിന് ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. സ‍ർക്കാ‌ർ നല്‍കുന്ന ഈ ബംഗ്ലാവിന് 24 മണിക്കൂര്‍ കര്‍ശനമായ സുരക്ഷയും ഉണ്ടായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !