രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ചർമ്മത്തിന്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തി യൗവ്വനം നിലനിറുത്തുന്നു നിത്യേന പച്ചനെല്ലിക്ക ഭക്ഷണത്തിന്റെ ഭാഗമാക്കു ആരോഗ്യം സംരഷിക്കു,

കോട്ടയം: ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് ഇന്നത്തെ സാഹചര്യത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. പ്രതിരോധശേഷി എന്നാൽ ശരീരത്തിനു പുറത്തു നിന്നുള്ള ബാക്ടീരിയ,വൈറസ്,ഫംഗസ്  തുടങ്ങിയ എന്തെങ്കിലും വസ്തുക്കൾ അകത്തു കടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവാണ്.

പല രീതിയിലാണ് അതിന്റെ റിസൾട്ട് ശരീരം കാണിക്കുക. ചിലപ്പോൾ പനിയായിരിക്കാം,തൊണ്ടവേദനയാവാം,ജലദോഷമാവാം. മനുഷ്യ ശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും ആവശ്യമുള്ള ഒരു പോഷകഘടകമാണ് വൈറ്റമിൻ സി.ഇതിന്റെ അഭാവം പലരോഗങ്ങൾക്കും കാരണമാവും.ആരോഗ്യപരമായ ചർമ്മത്തിന് അത്യന്താപേക്ഷിതമാണ് വൈറ്റമിൻ സി.

ശരീരത്തെ ആരോഗ്യപരമായി സംരക്ഷിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ ഘടകം പ്രധാന പങ്കു വഹിക്കുന്നുണ്ട്. സിട്രസ് അടങ്ങിയ പഴങ്ങളിലും പച്ചക്കറികളിലുമാണ് വൈറ്റമിൻ സി ധാരാളമായി കാണുന്നത്. അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിലെ അയണിന്റെ ലഭ്യതക്കും ഇത് അത്യന്താപേക്ഷിതമാണ്.

സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറക്കുന്നു.ചർമ്മത്തിനാവശ്യമായ കൊളാജിൻ എന്ന പ്രോട്ടീന്റെ ഉല്പാദനത്തെ ഉത്തേജിപ്പിച്ചു കൊണ്ട് ചർമ്മത്തിന്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിനും ഇത് വളരെ സഹായിക്കുന്നു.

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ പോഷകങ്ങളിൽ ഒന്നാണ്. സാധാരണ കണ്ടുവരുന്ന ജലദോഷം,പനി എന്നിവയോടു പോരാടി നിൽക്കാൻ വൈറ്റമിൻ സി കൊണ്ട് കഴിയുന്നു.അതുപോലെ ആന്റി ഏജിങ്ങ് പ്രോപ്പർട്ടി കോശങ്ങളുടെ വളർച്ചക്കു മാത്രമല്ല കേടുപാടുകൾ പരിഹരിക്കുന്നതിലും വൈറ്റമിൻ സി ക്കു കഴിയും.

വൈറ്റമിൻ സി പ്രത്യക്ഷത്തിൽ രോഗങ്ങളെ തടയുന്നില്ല.രോഗങ്ങളെ പോരാടാൻ നമ്മെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. രോഗങ്ങളെ ചെറുക്കാനുള്ള കഴിവിനെയാണത് മെച്ചപ്പെടുത്തുന്നത് .

വൈറ്റമിൻ സി ശരീരത്തിലുല്പാദിപ്പിക്കപ്പെടുന്നതല്ല.അത് നമ്മുടെ ഭക്ഷണത്തിലൂടെയാണ് ശരീരത്തിലെത്തുന്നത്. നെല്ലിക്കയിലാണ് വൈറ്റമിൻ സിധാരാളമായി കണ്ടു വരുന്നത്.ഔഷധ ഗുണങ്ങളുടെയും പോഷകഗുണങ്ങളുടെയും കലവറയാണ് നെല്ലിക്ക.

വൈറ്റമിൻ സി കൂടുതലുള്ള നെല്ലിക്കയിൽ വൈറമിൻ ബിയും അയണും കാൽസ്യവും അടങ്ങിയിട്ടുണ്ട്.നിത്യേന പച്ചനെല്ലിക്ക ഭക്ഷണത്തിന്റെ ഭാഗമാക്കു ആരോഗ്യം സംരഷിക്കു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !