കേസുകൾ ക്രിമിനല്‍ സ്വഭാവമുള്ളത്: ശബരിമല പ്രക്ഷോഭ കേസുകളെല്ലാം എഴുതിത്തള്ളാനാവില്ല: ചെന്നിത്തല,

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന ഉത്തരവ് നടപ്പാക്കുന്നതിനെതിരായി നടന്ന സമരങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം എഴുതിത്തള്ളാൻ ആലോചിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ കോടതിയിലായതിനാല്‍ സർക്കാരിന് തീരുമാനമെടുക്കാനാവില്ല. ഇക്കാര്യം ആവശ്യമെങ്കില്‍ മന്ത്രിസഭായോഗം ചർച്ചചെയ്യും.ഒത്തുതീർപ്പിലെത്താനാവുന്ന തരത്തിലുള്ള കേസുകള്‍ പിൻവലിക്കുന്നത് പരിശോധിക്കും. പ്രതിഷേധക്കാർക്കെതിരേയെടുത്ത 2624 കേസുകളില്‍ പകുതിയോളം ക്രിമിനല്‍ സ്വഭാവമുള്ളവയാണ്.
വിഴിഞ്ഞം തുറമുഖ സമരക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കുന്നത് പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തലസ്ഥാനത്ത് കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷത്തില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയിട്ടില്ല. രണ്ടു കൂട്ടരും ജാഥയും കല്ലേറുമായി എത്തിയാല്‍ പൊലീസ് എന്തു ചെയ്യും? പൊലീസ് നിഷ്‌പക്ഷമായേ പെരുമാറൂ. വിദ്യാർത്ഥി സംഘടനകള്‍ സംയമനം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !