ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
തിങ്കളാഴ്ച അർദ്ധരാത്രി 12.15നാണ് പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച 19 കാരിയാണ് നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞത്.കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെണ്‍കുട്ടി പരിശോധനയുമായി സഹകരിച്ചില്ല.
വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാൻ നിർദേശം നല്‍കി. അർദ്ധരാത്രി ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചില്‍ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തു.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. പത്തൊൻപത് കാരി അവിവാഹിതയാണ്. ഗർഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ വീയപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.