വെറുമൊരു ഭൂമിത്തർക്കം മാത്രമല്ല: മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ല: രാജീവ് ചന്ദ്രശേഖര്‍,

വെറുമൊരു ഭൂമിത്തർക്കം മാത്രമല്ല: മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ല: രാജീവ് ചന്ദ്രശേഖര്‍,

തിരുവനന്തപുരം: മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനല്‍കാൻ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ എം‌എല്‍എ. കോണ്‍ഗ്രസ്-യു.ഡി.എഫ് സഖ്യം അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ, കേരള വഖഫ് ബോർഡ് മുനമ്പം ഭൂമി ഉമീദ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യാൻ തിടുക്കം കൂട്ടി. 

തങ്ങളുടെ യജമാനന്മാർ ആരാണെന്ന് അവർക്ക് കൃത്യമായി അറിയാം എന്നും രാജീവ് ചന്ദ്രശേഖർ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കുന്ന ദുർബലമായ കോണ്‍ഗ്രസിന് എല്ലാ മലയാളി പൗരന്മാർക്കും വേണ്ടി പോരാടാൻ കഴിയില്ല, അവർ അതിന് മുതിരുകയുമില്ല. 

എന്നാല്‍, ബി.ജെ.പി മുന്നണി മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനല്‍കാൻ അനുവദിക്കില്ല എന്ന ഉറപ്പ് നല്‍കുന്നു. നരേന്ദ്ര മോദി സർക്കാരിന്റെയും, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും, എം.എല്‍.എമാരുടെയും ഒപ്പം 30 ലക്ഷം മലയാളി വോട്ടർമാരുടെയും അടിയുറച്ച പിന്തുണ ഇതിനുണ്ട്.

മുനമ്പത്തേത് വെറുമൊരു ഭൂമിത്തർക്കം മാത്രമല്ല. എല്ലാ മലയാളികള്‍ക്കുമൊപ്പം യഥാർത്ഥത്തില്‍ നില്‍ക്കുന്നത് ആരാണെന്ന് തെളിയിക്കാനുള്ള ഒരു പരീക്ഷണം കൂടിയാണിത്. തങ്ങളുടെ യഥാർത്ഥ മിത്രങ്ങള്‍ ആരാണെന്ന് മുനമ്പത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം എന്നും രാജീവ് ചന്ദ്രശേഖർ തന്റെ പോസ്റ്റിലൂടെ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network