ജീവൻ പണയം വെച്ച് ജീവൻ്റെ ജീവനെ കാത്ത് അച്ഛൻ: റെയില്‍വേ ട്രാക്കില്‍ പിഞ്ചുകുഞ്ഞിന് കാവലായി പിതാവ്, ഓടുന്ന ട്രെയിനിനടിയില്‍ അത്ഭുത രക്ഷപ്പെടല്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ,,

ധാക്ക: പുറപ്പെടാൻ തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്ക് വീണ് പിഞ്ചുകുഞ്ഞ്. ഓടുന്ന ട്രെയിനിന് അടിയില്‍ പിഞ്ചുകുഞ്ഞിനെ നെഞ്ചത്ത് ചേർത്ത് പിടിച്ച്‌ പിതാവ്.

ബംഗ്ലാദേശിലാണ് അച്ഛന്റെ ശ്രദ്ധ ഒരു നിമിഷം മാറിയതോടെ പിഞ്ചുകുഞ്ഞ് ട്രെയിൻ പാളത്തില്‍ വീണുപോയത്. ലോക്കല്‍ ട്രെയിനിലാണ് ആ പിതാവും കുഞ്ഞും ഉള്‍പ്പെട്ട കുടുംബം യാത്ര ചെയ്തിരുന്നത്. ട്രെയിൻ ഏകദേശം ഒന്നര മണിക്കൂർ വൈകിയാണ് സ്റ്റേഷനിലെത്തിയത്. ട്രെയിൻ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമാണ് കുടുംബം പുറത്തിറങ്ങാൻ ശ്രമിച്ചത്. 

ഈ തിരക്കിനിടയില്‍ പിതാവിന്റെ കൈയില്‍ നിന്നും കുട്ടി അബദ്ധത്തില്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമിനും ഓടിക്കൊണ്ടിരുന്ന ട്രെയിനിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലൂടെ കുട്ടി നേരെ റെയില്‍വേ പാളത്തിലേക്കാണ് വീണത്.

കുട്ടി പാളത്തില്‍ വീണത് കണ്ട പിതാവ് ഒരു നി'മിഷം പോലും പാഴാക്കാതെ ഓടുന്ന ട്രെയിനിനടിയിലേക്ക് എടുത്തുചാടുകയായിരുന്നു. കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച്‌ അച്ഛൻ പാളത്തില്‍ കിടന്നു. 
മുകളിലൂടെ ട്രെയിൻ വലിയ വേഗതയില്‍ കടന്നുപോകുമ്പോള്‍ പരിഭ്രമിച്ച കുട്ടി എഴുന്നേല്‍ക്കാൻ ശ്രമിച്ചെങ്കിലും, പിതാവ് കുഞ്ഞിനെ അനങ്ങാൻ അനുവദിക്കാതെ മുറുകെ പിടിച്ചു. ട്രെയിൻ പൂർണ്ണമായും കടന്നുപോകുന്നത് വരെ അദ്ദേഹം കുഞ്ഞിന് ഒരു കവചമായി അവിടെ നിലകൊണ്ടു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !