കണ്ണൂർ: കോയിലോട്- പാതിരിയാട് ഇന്നലെ പെയ്ത കനത്ത മഴയിൽ കൂറ്റൻ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പാതിരിയാട് - ഊർപ്പള്ളി - വേങ്ങാട് - റോഡിലാണ് മതിൽ തകർന്നു വീണത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ ചെങ്കൽ മതിലാണ് തകർന്ന് ഗതാഗതം തടസപ്പെട്ടത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന റോഡാണിത്.അപകട സമയത്ത് വാഹനങ്ങൾ വരാതിരുന്നതും ആളുകൾ നടന്നു പോകാതിരുന്നതും കാരണം വൻ ദുരന്തമാണ് തലനാരിഴയ്ക്കു വഴി മാറിയത്.
അശാസ്ത്രീയമായ മതിൽ നിർമാണമാണ് അപകടത്തിന് കാരണമായതെന്നു ആരോപണമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.