മലബാർ സൗഹൃദ വേദിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരം: ശാലിനി മുരളി, മണികണ്ഠൻ കൊളത്തൂർ കെ.എൻ.കുട്ടി കടമ്പഴിപ്പുറം എന്നിവർക്ക്,

ചെർപ്പുളശ്ശേരി: കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദിയുടെ രണ്ടാമത്  സാഹിത്യ പുരസ്കാരങ്ങൾക്ക് ശാലിനി മുരളി (കഥ), മണികണ്ഠൻ കൊളത്തൂർ (നോവൽ), കെ.എൻ.കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം) എന്നിവർ അർഹരായി.

സമിതി ഭാരവാഹികളായ കെ ആർ രവി,മോഴികുന്നം ദാമോദരൻ നമ്പൂതിരി, ബിജുമോൻ പന്തിരുകുലം, ഗോപൻ എഴക്കാട്, ഡോ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു. സാഹിത്യരംഗത്ത് വള്ളുവനാടൻ തനിമ ചോരാതെ എഴുത്തിടം സൃഷ്ടിക്കുന്ന കഥാകാരിയാണ് ശാലിനി മുരളി. നോവൽ സാഹിത്യ മേഖലയിലെ പുതു ശൈലി അവലംബിച്ച രചനയാണ് മണികണ്ഠൻ കൊളത്തൂരിന്റെത്.
ബാലസാഹിത്യ രംഗത്തെ നിസ്തുല സംഭാവനകൾ കണക്കിലെടുത്തതാണ് കെ.എൻ.കുട്ടി കടമ്പഴിപ്പുറത്തെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ മാധവൻ പുറച്ചേരി, രാധാകൃഷ്ണൻ കുന്നുംപുറം, തുളസി കേരളശ്ശേരി എന്നിവർ പറഞ്ഞു.

പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം മെയ് മുപ്പതിന് രാവിലെ പത്തരക്ക് ചെർപ്പുളശ്ശേരിയിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സമർപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !