കോട്ടയം: പുതിയ സർക്കാരിന് വെല്ലുവിളിയായി കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി. യുഡിഎഫിൻ്റെ പ്രഖ്യാപനങ്ങളില്‍ ഒന്നായ ക്ഷേമപെൻഷൻ 3000 രൂപയാക്കിയാല്‍ മാസം 1680 കോടി രൂപ ഇതിനായി മാത്രം വേണ്ടിവരും.
കിഫ്ബി വഴി എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര തീരുമാനം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ ഇതിനകം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രതികൂലമായ സാഹചര്യത്തില്‍ യുഡിഎഫ് സർക്കാർ എങ്ങനെ മുന്നോട്ടു പോകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ഇതിനൊപ്പം 150 കോടി രൂപ കൂടി പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കേണ്ടി വരും. ഇത്രയും വലിയ തുക എല്ലാ മാസവും സര്‍ക്കാരിന് കൊടുക്കാനാവുമോ എന്നത് ചോദ്യ ചിഹ്നമാണ്. പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ജീവനക്കാരുടെ ആശങ്ക ശമ്പളം മുടങ്ങുമോ എന്നതിലാണ്.
എല്‍ഡിഎഫ് സർക്കാർ പടിയിറങ്ങിയത് സംസ്ഥാനത്തെ സാമ്പത്തിക മേഖല താറുമാറായ ഘട്ടത്തിലാണ്. കേരളത്തിന് പൊതുവിപണിയില്‍നിന്ന് ഈ വർഷം ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി നല്‍കിയിട്ടുണ്ട്.
ഇത് കഴിഞ്ഞവർഷത്തെക്കാള്‍ കുറവാണ്. ഇതില്‍ 2800 കോടി പുതിയസർക്കാർ അധികാരമേല്‍ക്കുന്നതിനു മുന്നോടിയായി വരുന്ന ചൊവ്വാഴ്ചതന്നെ കടമെടുക്കുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർവരെ 29,500 കോടി കടമെടുക്കാൻ അനുവദിച്ചിരുന്നു. ഇത്തവണ ഏകദേശം ആറായിരം കോടി രൂപയുടെ കുറവുണ്ട്. കണക്കുകളെക്കുറിച്ച് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.അന്തിമാനുമതി നല്‍കുന്നതിനുമുമ്പ് 4700 കോടി എടുക്കാൻ കഴിഞ്ഞമാസം താത്കാലിക അനുമതി നല്‍കിയിരുന്നു.
അതുകൂടി ചേർത്താണ് ഇപ്പോള്‍ 23,000 കോടി അനുവദിച്ചിരിക്കുന്നത്. വികസന പ്രവർത്തനങ്ങള്‍ മുടക്കാതെ പുതിയ സർക്കാർ എങ്ങനെ സാമ്പതിക പ്രതിസന്ധിയെ തരണം ചെയ്യുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.