തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി.
തൃശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയിൽ കുടുങ്ങിയത്മുഹമ്മദ് ഫ്ലക്സുമായി എത്തി റോഡരികിൽ സ്ഥാപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രാത്രി ഫ്ലക്‌സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. കെ സി നയിക്കട്ടെ എന്നായിരുന്നു പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച ഫ്ലക്‌സിൽ എഴുതിയിരുന്നത്. പ്രദേശത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ, സിപിഎം നേതാവ് വെട്ടിലായി. സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പേരിൽ പൊലീസിൽ പരാതി നൽകി.
പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ഹൈക്കമാൻഡിനുമേൽ ശക്തമായ സമ്മർദ്ദം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.