കേരളം ആർക്കൊപ്പം: കാത്തിരിപ്പിൻ്റെ ദൂരം കുറയുന്നു, പലയിടത്തും സ്ട്രോങ് റൂമുകള്‍ തുറന്നു; വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കും 9 മണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും,,

കേരളം ആർക്കൊപ്പം: കാത്തിരിപ്പിൻ്റെ ദൂരം കുറയുന്നു, പലയിടത്തും സ്ട്രോങ് റൂമുകള്‍ തുറന്നു; വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കും 9 മണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും,,

 തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകള്‍ തുറന്നു. സ്ഥാനാർത്ഥികള്‍ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി.

വോട്ടെണ്ണല്‍ 8 മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

ഇവിഎം മെഷിനുകളിലെ വോട്ടുകള്‍ എട്ടരയോടെ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

 എക്സിറ്റ്പോള്‍ സൂചനകള്‍ തള്ളുന്ന എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തില്‍ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.

കണ്ണൂരിലെ വസതിയില്‍ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക, വി ഡി സതീശൻ കന്റോണ്‍മെന്റ് ഹൗസിലും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം എകെജി സെന്ററിലും രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലുമാണ് ഫലം അറിയുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !