സതീശൻ സര്‍ക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്: വനിതകളുടെ സൗജന്യയാത്ര, 3000 പെൻഷൻ, വാഗ്ദാനങ്ങൾ പാലിക്കുമോ? ഉറ്റുനോക്കി കേരളം;,

തിരുവനന്തപുരം: വി.ഡി.സതീശൻ സര്‍ക്കാരി‍ന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും.കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗ്യാരന്റികള്‍ ഉള്‍പ്പെട്ടേക്കും.

റദ്ദാക്കിയ സില്‍വര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതില്‍ ആകാംക്ഷ. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍ സംബന്ധിച്ച നയങ്ങളില്‍ ഊന്നി ആയിരിക്കും പ്രസംഗം.

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കായിരിക്കും ഊന്നല്‍.

ദേശീയപാത നിർമ്മാണം പൂർത്തിയാക്കല്‍,വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍, അടക്കം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയില്‍ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !