'കടുത്ത മാനസിക സമ്മര്‍ദ്ദവും വ്യക്തിപരമായ കാരണവും': യുവജഡ്ജിനെ മരിച്ച നിലയില്‍ കണ്ടെത്തി,

ന്യൂഡൽഹി: യുവ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 30കാരനായ അമൻ കുമാർ ശർമയാണ് മരിച്ചത്.

തെക്കൻ ഡൽഹിയിലെ സഫ്ദർജം​ഗ് ഏരിയയിലെ സ്വന്തം വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദര ഭാര്യയാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നു പ്രഥാമിക നി​ഗമനം. എന്നാൽ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുമെന്നു പൊലീസ് വ്യക്തമാക്കി.
തന്റെ ഔദ്യോ​ഗിക കാലയളവിൽ വിവിധ ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസായും സിവിൽ ജഡ്ജിയായും വ്യത്യസ്ത അധികാരപരിധികളിൽ സേവനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത് ഈസ്റ്റ് ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി അമൻ കുമാർ ശർമ ചുമതലയേറ്റിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !