റായ്പൂര്‍: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു.
ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ കോൺസ്റ്റബിൾ പർമാനന്ദ് കൊമ്ര ചികിത്സയിലാണ്നാരായൺപൂർ ജില്ലാ അതിർത്തിക്ക് സമീപമുള്ള ഛോട്ടെബേതിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഫോടനം നടന്നത്. മുൻപ് കീഴടങ്ങിയ മാവോയിസ്റ്റുകളിൽ സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് സേനയ്ക്ക് വിവരം നൽകിയിരുന്നു. ഈ വിവരങ്ങൾ അനുസരിച്ച് തെരച്ചൽ നടത്തുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.
പ്രദേശത്ത് ഐഇഡികൾ കണ്ടെത്താൻ വ്യാപകമായ പരിശോധന തുടരുമെന്ന് സുരക്ഷാ സേന വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരുടെയും,ജനങ്ങളുടെയും സുരക്ഷാ മുൻനിർത്തിയാണ് സേന പരിശോധന നടത്തുന്നത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി കൂടുതൽ സാങ്കേതിക സഹായവും മുൻകരുതലുകളും ഉൾപ്പെടുത്തി ഓപ്പറേഷനുകൾ നടത്തുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.