കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് മരിച്ചു. ഉബൈദിന്റെ മകന് അമാന്‍ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.
യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. മൂന്ന് കുട്ടികള്‍ക്ക് നിസാരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.പരിസര പ്രദേശങ്ങളില്‍ ആഘോഷം നടന്നയിടങ്ങളില്‍ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങള്‍ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടില്‍വെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഓ അഭിഷേക് സറ പറഞ്ഞു.
കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിക്കുകയും അമാന്റെ കഴുത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേര്‍ന്ന ഭാഗത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഗ്രൗണ്ടില്‍ വീണുകിടന്ന കുട്ടിയെ പരിസരവാസി ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്ത് ഫോറന്‍സിക് യൂണിറ്റ് പരിശോധന നടത്തിവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.