വൻ അപകടം സ്പോര്‍ട്സ് കൗണ്‍സില്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിച്ചു: രണ്ട് പേർക്ക് പരിക്ക്. ഒരാൾ ഗുരുതരാവസ്ഥയിൽ,

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്സില്‍ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗണ്സില്‍ ഓഫീസിലെ എസി പൊട്ടിത്തെറിച്ച്‌ രണ്ട് പേർക്ക് പരിക്കേറ്റു.

സെക്രട്ടറിയേറ്റിന് സമീപത്തെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍, പ്രവർത്തന രഹിതമായ എസി നന്നാക്കുന്നതിനിടെയാണ്  ഉച്ചയ്ക്ക്  പൊട്ടിത്തെറിയുണ്ടായത്.

എസിയില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ ജീവനക്കാരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറിച്ച എസിയുടെ ഭാഗങ്ങള്‍ ദേഹത്ത് കുത്തിക്കയറിയതിനെ തുടർന്നാണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്. ഏറെ കാലപ്പഴക്കമുള്ള എയർ കണ്ടീഷനില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയായാരുന്നു അപകടം.

വൻ ശബ്ദത്തോടെ നടന്ന പൊട്ടിത്തെറിയില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍നിന്ന ആള്‍ക്കാരും ആശങ്കയിലായി. എന്താണ് സംഭവിച്ചതെന്നു പലർക്കും മനസിലായില്ലെന്നു സെക്രട്ടേറിയറ്റ് സുരക്ഷയിലുള്ള ജീവനക്കാർ പറഞ്ഞു. ജില്ലാ സ്പോർട്സ് കൗണ്സില്‍ ആസ്ഥാന കെട്ടിടത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് ജില്ലാ ആസ്ഥാനം ഇങ്ങോട്ടേക്കു മാറ്റി സ്ഥാപിച്ചത്. തുടർന്നാണ് കെട്ടിടത്തിനുള്ളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന എസിയുടെ അറ്റകുറ്റപ്പണികള്‍ക്കായി ജോലിക്കാർ എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !