ഭോപാല്‍: കൊലക്കേസില്‍ 14 വർഷം ശിക്ഷ അനുഭവിച്ച പ്രതിയെ വിവാഹം കഴിച്ചിരിക്കുകയാണ് സത്ന സെൻട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം.
ജയില്‍ സൂപ്രണ്ടായ ഫിറോസ ഖത്തൂണ്‍, ആണ് അതേ ജയിലില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയായ ധർമേന്ദ്ര സിംഗിനെ പ്രേമിച്ചു, വൈകാതെ ഇരുവരും.വിവാഹിതയായി. ജയിലിലെ ഭരണകാര്യ ജോലികള്‍ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയമായി വളര്‍ന്നു.തടവുകാര്‍ക്ക് വാറന്റ് അനുവദിക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ഫിറോസ ഖത്തൂണും ധര്‍മ്മേന്ദ്ര സിംഗും അടുത്തത്. തികച്ചും ഔദ്യോഗിക ബന്ധം പിന്നീട് ആഴത്തിലുള്ള സൗഹൃദമായും തുടർന്ന് പ്രണയമായും മാറുകയായിരുന്നു.
അതേസമയം നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ നാല് വർഷം മുമ്പ് ധർമേന്ദ്ര മോചിതനായെങ്കിലും, അവരുടെ ബന്ധം തുടരുകയായിരുന്നു. തുടർന്ന് മേയ് 5ന് ഛത്തർപൂരില്‍ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരാവുകയായിരുന്നു.ഭര്‍ത്താവ് അന്യമതസ്ഥനായതിനാല്‍ ഫിറോസയുടെ കുടുംബം വിവാഹത്തില്‍ പങ്കെടുത്തില്ല. ഇതോടെ പ്രാദേശിക ബജ്രംഗ് ദള്‍, വി.എച്ച്.പി പ്രവർത്തകർ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ എത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹദൂർ മിശ്രയും ഭാര്യയും ആണ് കന്യാദാനം നടത്തി വധുവിന്റെ കുടുംബത്തിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ പൂർത്തിയാക്കിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.