കോട്ടയം: പാലായില്‍ മികച്ച വിജയമുണ്ടാകുമെന്ന് പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോണ്‍ ജോർജ്. ജോസ് കെ മാണി പാലായില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.
പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു. എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകള്‍ അനുകൂലം ആകുമെന്നും ഷോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.എഫ്സിആർഎ സാധാരണക്കാരനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷോണ്‍ ഇക്കാര്യത്തില്‍ സഭകള്‍ക്ക് ആകുലതകള്‍ ഉണ്ടെങ്കില്‍ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് 8-15 വരെ സീറ്റ് ബിജെപി നേടും. പൂഞ്ഞാറില്‍ പി സി ജോർജ് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഷോണ്‍ പറഞ്ഞു.ക്രിസ്ത്യൻ വോട്ടുകള്‍ അനുകൂലം ആകും: പാലായില്‍ മികച്ച വിജയമുണ്ടാകും, സംസ്ഥാനത്ത് 8-15 വരെ സീറ്റ് ബിജെപി നേടും'; പി സി ജോര്‍ജ് വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഷോണ്‍ ജോര്‍ജ്,
0
ഞായറാഴ്ച, മേയ് 03, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.