താര രാജാക്കൻമാരുടെ മാസ്മരിക രംഗങ്ങളില്ല: പാട്രിയറ്റ് കണ്ടവർ നിരാശയിൽ,സിനിമ മോശമായിട്ട് കുറ്റം മോഹൻലാലിന്, മമ്മൂട്ടിയെ ന്യായീകരിക്കുന്നു;

കൊച്ചി:  മമ്മൂട്ടി-മോഹൻലാല്‍ മാസ് രംഗങ്ങള്‍ കാണാൻ പാട്രിയറ്റ് കണ്ടവർ നിരാശയിലാണ്. താര രാജാക്കൻമാരുടെ മാസ്മരിക രംഗങ്ങളല്ല പാട്രിയറ്റില്‍.ഗൗരവമുള്ള വിഷയം സംസാരിക്കുന്ന, മാസ് എലമെന്റുകള്‍ തീരെ കുറച്ചുള്ള സിനിമയാണിത്.

മമ്മൂട്ടിക്കാണ് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യവും. മോഹൻ‍ലാല്‍ ആരാധകരെ സംബന്ധിച്ച്‌ പാട്രിയറ്റ് നിരാശപ്പെടുത്തിയതിന് ഇങ്ങനെ പല കാരണങ്ങളുണ്ട്. 18 വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമയാണിത്. സ്വാഭാവികമായി പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരിക്കും. എന്നാല്‍ പാട്രിയറ്റ് പോയത് മറ്റൊരു വഴിക്കാണ്.

മോഹൻലാലിനെ ഉപയോഗിച്ചത് പോലെ തോന്നുന്നെന്ന് റിവ്യൂവർ അശ്വന്ത് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്താൻ മാത്രം വലിയ കഥയല്ല പാട്രിയറ്റിന്റേത്. മോഹൻലാലിന് മമ്മൂട്ടിയോളം പ്രാധാന്യവും ചിത്രത്തിലില്ല. എന്നാല്‍ പാട്രിയറ്റ് നിരാശപ്പെടുത്തിയതിന് പലരും കുറ്റപ്പെടുത്തുന്നത് മോഹൻലാലിനെയാണ്. മോഹൻലാലിന്റെ സാന്നിധ്യം കാരണമാണ് പാട്രിയറ്റില്‍ പ്രേക്ഷകർ മാസ് എലമെന്റ് പ്രതീക്ഷിച്ചതെന്നാണ് ചിലരുടെ വാദം.

മഹേഷ് നാരായണൻ-മമ്മൂട്ടി കൂട്ടുകെട്ട് മതിയായിരുന്നു. മോഹൻലാലിന്റെ ആവശ്യമില്ലായിരുന്നു എന്നും മോഹൻലാലിന് മാസ് രംഗങ്ങളിലല്ലാതിരുന്നാല്‍ ആ സിനിമ ആരാധകർ തന്നെ പരാജയപ്പെ‌ടുത്തുമെന്നും സോഷ്യല്‍ മീ‍ഡിയയില്‍ പോസ്റ്റുകളുണ്ട്. ഈ വാദത്തിനെതിരെ വിമർശനങ്ങളും വരുന്നുണ്ട്. മോഹൻലാലിനെ ഹെെപ്പ് കൂട്ടാൻ വേണ്ടി കാസ്റ്റ് ചെയ്തതാണെന്ന് വ്യക്തമാണ്.

തനിക്ക് മമ്മൂട്ടിയേക്കാള്‍ ചെറിയ റോളായിട്ടും അദ്ദേഹം സിനിമ ചെയ്തു. പ്രൊമോഷനുമായി സഹകരിച്ചു. എന്നിട്ടിപ്പോള്‍ കുറ്റം മുഴുവൻ മോഹൻലാലിനാണോയെന്നാണ് ചോദ്യങ്ങള്‍. മോഹൻലാലിനെ പോലൊരു താരത്തെ കൊണ്ട് വരുമ്പോഴുണ്ടാകുന്ന പ്രേക്ഷകരുടെ പ്രതീക്ഷ കെെകാര്യം ചെയ്യാനാകില്ലെങ്കില്‍ എന്തിന് താരത്തെ കാസ്റ്റ് ചെയ്തു എന്ന ചോദ്യങ്ങളും വരുന്നു.

പെെസയ്ക്ക് വേണ്ടിയാണ് ലാലേട്ടൻ ഈ പടം ചെയ്തതെന്ന് പറയാനാകില്ല. ഭ ഭ ബ പോലെ ചെയ്തതാണ്. എന്നാല്‍ മമ്മൂക്കയുമായുള്ള പ്രൊജക്‌ട് വരുമ്പോള്‍ അതിലെന്തെങ്കിലും വേണ്ടേ. ആന്റണി പെരുമ്പാവൂരെങ്കിലും സ്ക്രിപ്റ്റ് വായിക്കേണ്ടേ. സത്യം പറഞ്ഞാല്‍ പ്രൊമോഷൻ സമയത്ത് ലാലേട്ടനെ യൂസ് ചെയ്തത് പോലെയാണ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. ലാലേട്ടൻ ഇതൊന്നും കാര്യമാക്കുന്ന ആളല്ലെന്നാണ് റിവ്യൂവർ അശ്വന്ത് പറഞ്ഞത്.
ആന്റണി പെരുമ്പാവൂരിന് മോഹൻലാലിന്റെ സ്ക്രിപ്റ്റ് സെലക്ഷനില്‍ വലിയ സ്വാധീനമുണ്ടെങ്കിലും പാട്രിയറ്റില്‍ ഇടപെട്ടിരിക്കാൻ സാധ്യതയില്ല. കാരണം സഹോദര തുല്യനായി കാണുന്ന മമ്മൂട്ടിക്ക് വേണ്ടി ചെയ്ത സിനിമയാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !