തിരുവനന്തപുരം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി ഹൌസില്‍ നിന്ന് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത് ഇലക്‌ട്രിക് സൈക്കിളില്‍.
പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മൻ ഉപയോഗിച്ചത് ഇലക്‌ട്രിക് സൈക്കിള്‍ ആയിരുന്നു. സാധാരണക്കാരുമായി വളരെ എളുപ്പത്തില്‍ ഇടപഴകാനുള്ള എളുപ്പ മാർഗമായാണ് ചാണ്ടി ഉമ്മൻ ഇലക്‌ട്രിക് സൈക്കിളില്‍ പ്രചാരണത്തിനിറങ്ങിയത്. ഈ പ്രചാരണം അക്ഷരാർത്ഥത്തില്‍ ഫലം കണ്ടുവെന്നതിന്റെ പ്രതിഫലനമായിരുന്നു പുതുപ്പള്ളിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകന്റെ വൻ വിജയം.എൻഎഫ്ബിഐയുടെ ഹൈബ്രിഡ് ഇലക്‌ട്രിക് സൈക്കിളാണ് ചാണ്ടി ഉമ്മൻ ഉപയോഗിക്കുന്നത്. മോട്ടോർ ഉപയോഗിച്ച് വേഗത്തില്‍ പോകുന്നതിനൊപ്പം ചവിട്ടിക്കൊണ്ട് പോകാമെന്ന പ്രത്യേകതയും ഈ സൈക്കിളിനുണ്ട്. 250 വാട്ട് ഹെവി ഡ്യൂട്ടി ബിഎല്‍ഡിസി ഹബ് മോട്ടോറാണ് ഐ ബൈക്ക് 3X9ന് കരുത്താകുന്നത്. ഊരിയെടുത്ത് ചാർജ്ജ് ചെയ്യാൻ സാധിക്കുന്ന 36വോള്‍ട്ട് 7.5എച്ച് ലിഥിയം ബാറ്ററിയാണ് ഈ സൈക്കിളിനുള്ളത്.
പരുക്കൻ റോഡുകള്‍ക്കും ഓഫ് റോഡ് യാത്രകള്‍ക്കും അനുയോജ്യമായ 26x4 ഇഞ്ച് ഫാറ്റ് ടയറുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 21 സ്പീഡ് ഗിയർ സിസ്റ്റമാണ് ഇതിനുള്ളത്. വേഗതയും ബാറ്ററി അടക്കമുള്ള വിവരങ്ങള്‍ കാണിക്കുന്ന എല്‍ഇഡി ക്ലസ്റ്ററും 3X9നുണ്ട്. ഡ്യുവല്‍ ഡിസ്ക് ബ്രേക്ക്, ഫ്രണ്ട് സസ്പെൻഷൻ, എല്‍ഇഡി ഹെഡ്‌ലൈറ്റ്, വാക്കിംഗ് അസിസ്റ്റ് മോഡ് എന്നിവ അടക്കമുള്ള ഫീച്ചറുകളും ഈ സൈക്കിളിനുണ്ട്.63700 രൂപയോളമാണ് ബൈക്ക് 3X9ന്റെ വില. ഹൈഡ്രോ കാർബണ്‍ അലോയ് കൊണ്ടാണ് സൈക്കിളിന്റെ ഫ്രെയിം നിർമ്മിച്ചിട്ടുള്ളത്. കാനേഡിയൻ ഡിസൈൻ അനുസരിച്ച് ഇന്ത്യയില്‍ നിർമ്മിച്ചതാണ് ഈ ഹൈബ്രിഡ് സൈക്കിള്‍. 52907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ നിന്ന് രണ്ടാം തവണ നിയമസഭയിലേക്ക് എത്തിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.