കൊല്ലം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെ ബി ഗണേഷ്കുമാർ. മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേഷ്കുമാർ പരിഹസിച്ചു.
അതേസമയം, പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫില്‍ മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും. അഞ്ച് മുതല്‍ ആറ് പേർ വരെ ഉണ്ട്. മൂന്ന് പേർ രംഗത്തുണ്ട്. മുഖ്യമന്ത്രി ചർച്ച കൂടാതെ മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും ആരംഭിച്ചുകഴിഞ്ഞു. ഒരു മാസം സമയം പോയത് അറിഞ്ഞില്ലെന്നും ടെലിവിഷനില്‍ നല്ല കണ്ടൻ്റ് കിട്ടുകയാണ് ചെയ്തതെന്നും ഗണേഷ്കുമാർ പറഞ്ഞു. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പത്തനാപുരത്തെ ജനങ്ങള്‍ ചേർത്തു നിർത്തും. സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകുമെന്നും നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അധികാരത്തില്‍ വരുമെന്നും ഗണേഷ്കുമാർ പറഞ്ഞു.പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങി: യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്കുമാര്, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും,
0
ഞായറാഴ്ച, മേയ് 03, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.