കൊടും ചതി: വിവാഹത്തിന് ക്ഷേത്രത്തിലെത്താമെന്ന് വാ​ഗ്ദാനം, നിരവധി തവണ പീഡിപ്പിച്ചു, 7 പവനും 9 ലക്ഷം രൂപയും തട്ടിയെടുത്തു മുങ്ങി; 'വരൻ' അറസ്റ്റിൽ,

 തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ./ മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തുള്ള 29-കാരിയായ യുവതിയെ കബളിപ്പിച്ച് ഒളിവിൽ പോയ സച്ചിനെ പാലക്കാടു നിന്നാണ് പൊലീസ് പിടികൂടിയത്. യുവതിയെ വിവാഹംചെയ്യാം എന്ന് വാക്കു നൽകി നാലുവർഷത്തോളം പീഡിപ്പിക്കുകയും വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഏഴുപവൻ സ്വർണവും ഒൻപതു ലക്ഷത്തോളം രൂപയും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി. 2022 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിൽ ഇയാൾ യുവതിയെ പലയിടങ്ങളിൽ എത്തിച്ച് പീഡനം നടത്തിയിരുന്നു.
ഇതിനിടെ വിവാഹം കഴിക്കാമെന്ന് സച്ചിൻ യുവതിക്ക് ഉറപ്പുകൊടുത്തിരുന്നു. കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാമെന്നായിരുന്നു ഉറപ്പ് നൽകിയത്. എന്നാൽ യുവതിയും അമ്മയും ബന്ധുക്കളുമായി ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻകുമാർ എത്തിയില്ല. ഇതേത്തുടർന്ന് വിവാഹം മുടങ്ങി
വിവാഹത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അടുത്ത സുഹൃത്ത് തിരുവല്ലത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നാണ് പിന്നീട് വരാതിരുന്നതിന് കാരണമായി പറഞ്ഞത്. അതിനുശേഷം ഇയാൾ പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് സച്ചിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിവരം യുവതി അറിഞ്ഞു. തുടർന്ന് യുവതി വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !