കലാ കായിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുന്നവർ കാലാനുവർത്തികളെന്ന് തങ്കച്ചൻ കുന്നുംപുറം

പാലാ ;സാമൂഹിക മാറ്റങ്ങൾക്ക് അനുസൃതമായി നീങ്ങുന്ന കാലഹട്ടത്തിൽ കലാ കായിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുന്നവർ കാലാനുവർത്തികളെന്ന് തങ്കച്ചൻ കുന്നുംപുറം,

പാലാ കടനാട് പഞ്ചായത്തിൽ ജിയോവാലി വാർഡിൽ യുവാക്കൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച വോളിബോൾ കോർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു,പ്രശസ്ത വ്യവസായിയും വിസിബ് ഹോംലി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും കടനാട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ തങ്കച്ചൻ കുന്നുംപുറം,രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യെക്തി മുദ്ര പതിപ്പിച്ച റോയി വെള്ളരിങ്ങാട്ട് പരിശീലനത്തിനായി വിട്ടുനൽകിയ സ്ഥലത്താണ് വോളിബോൾ കോർട്ട് നിർമ്മിച്ചിരിക്കുന്നത്,

വോളിബോൾ രംഗത് ദേശീയ തലത്തിൽ പേരെടുത്തവരുടെ പരിശീലനം ഇവിടെ ലഭ്യമാകുമെന്നും ഇതിനോടകം നിരവധി വിദ്യാർത്ഥികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും റോയ് അറിയിച്ചു.

പഠനത്തോടൊപ്പം മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ സജ്ജമാണെന്നും എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായി പ്രോഗ്രാമിൽ അധ്യക്ഷപദം അലങ്കരിച്ച കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജിയോവാലി വാർഡ് മെമ്പറുമായ മണിക്കുട്ടി സന്തോഷ് അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ,പാപ്പച്ചൻ മൈലാടൂർ,ജോസുകുട്ടി പൂവത്തുംമൂട്ടിൽ,തുടങ്ങിയവർ സംസാരിച്ചു,നിരവധി യുവാക്കളും പ്രദേശ വാസികളും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !