നോയിഡയിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി;

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ വാഹനങ്ങളും സ്വത്തുവകകളും തകർത്തു. കല്ലേറ് നടത്തുകയും ചെയ്തു.

പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തേയും നിയോഗിച്ചിട്ടുണ്ട്. ശമ്പള വർധനവ് അടക്കം നിരവധി ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. 



നിരവധി കമ്പനികളിലെ തൊഴിലാളികളാണ് ഒത്തുചേർന്നത്. ബോണസ്, പ്രതിവാര അവധി, ഓവർടൈം ശമ്പളം, സമയബന്ധിതമായ ശമ്പളം പരാതി പരിഹാര സെൽ തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. 



പ്രതിഷേധം അക്രമാസക്തമാകുന്നതിന് മുമ്പായി ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ ഒരു യോഗം നടത്തിയിരുന്നു. ഇതിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് പ്രതിഷേധം വ്യാപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !