എൽ നിനോ സാധ്യത,കാലാവസ്ഥാ പ്രവചനവുമായി സ്‌കൈമെറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്ന് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം.

എന്നാൽ, രാജ്യത്താകെ കാലവർഷം സാധാരണയിലും കുറയാൻ സാധ്യതയുണ്ട്. ജൂൺമുതൽ സെപ്റ്റംബർവരെയുള്ള കാലവർഷത്തെപ്പറ്റി ആദ്യ പ്രവചനമാണിത്.കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ എൽനിനോ പ്രതീക്ഷിക്കുന്നു. സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണിത്. അതിതീക്ഷ്ണമായ സൂപ്പർ എൽനിനോ ആകാനുള്ള സാധ്യതയും അന്താരാഷ്ട്ര ഏജൻസികൾ പ്രവചിക്കുന്നുണ്ട്. 

കാലവർഷം ദുർബലമാകാൻ, പ്രത്യേകിച്ചും രണ്ടാംഘട്ടത്തിൽ, ഇത് കാരണമാകും. എന്നാൽ, ഇന്ത്യൻ മഹാസമുദ്രം ഡൈപോൾ പോസിറ്റീവാകാനാണ് സാധ്യത. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് കുറവുമായിരിക്കും. കാലവർഷത്തിന്റെ തുടക്കത്തെ ഇത് അനുകൂലമായി സ്വാധീനിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !