പ്രവാസി മലയാളികളെ കരയിച്ച് കീർത്തിയുടെ അന്ത്യ യാത്ര..!

യുകെ ; ലണ്ടനിൽ മുങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലേക്ക് തിരിക്കും.

തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ മംഗളൂരു എയർപോർട്ടിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 10 ന് വീട്ടിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 ന് സംസ്കാരം നടക്കും. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് കാരക്കുഴി ‘കീർത്തിവിനായക‘യിൽ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്.

വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ കീർത്തി രാജഗോപാൽ പോസ്റ്റ് സ്റ്റഡി വീസയിൽ ജോലിയിൽ തുടരുകയായിരുന്നു. ഗവേഷണപഠനത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ലണ്ടനിലെ ഡെസിമ സ്ട്രീറ്റ് സർജറിയിൽ പേഷ്യന്റ് സർവീസ് അഡ്വൈസറായി ജോലി ചെയ്തിരുന്ന കീർത്തി ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫിന് സമീപമുള്ള ടവർ ഹാംലെറ്റ്സ് ബറോയിലാണ് താമസിച്ചിരുന്നത്.

മാർച്ച് 30 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പുറത്തേക്ക് പോയ കീർത്തിയെ അടുത്ത ദിവസങ്ങളിലാണ് തേംസ് നദിയുടെ തീരത്ത് നിന്ന് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം 31നാണ് മരണം സംഭവിച്ചത്. റിട്ട. സൈനികൻ രാജഗോപാലിന്റെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥയായ റീനയുടെയും മകളാണ്. സഹോദരൻ വിനായക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !