ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ദാരുണാന്ത്യം..സഹോദരനും കടിയേറ്റു...!

തൃശൂർ; കൊടകര മറ്റത്തൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്.

ഉറക്കത്തിനിടെയാണ് പാമ്പു കടിയേറ്റത്. അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റിട്ടുണ്ട്. അലോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ കുട്ടികളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവും വഴിയാണ് അൽജോ മരിച്ചത്.
ഭക്ഷ്യവിഷബാധയെന്നാണ് തുടക്കത്തിൽ സംശയിച്ചത്. എന്നാൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മുറി പരിശോധിച്ചപ്പോൾ  പാമ്പിനെ കിട്ടുകയായിരുന്നു.

കിടക്കയിലെ തലയണയ്ക്ക് അടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കടമ്പോട് എഎൽപി സ്കൂളിെല രണ്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച അൽജോ. അൽജോയ്ക്കും അലോജിനും ഒരു സഹോദരി കൂടിയുണ്ട്.


കഴിഞ്ഞ ദിവസം അൽജോയും സഹോദരങ്ങളും ഒരു ബന്ധുവീട്ടിൽ പോയിരുന്നു. തുടർന്ന് സഹോദരി അവിടെ നിൽക്കുകയും അലോജും അൽജോയും അമ്മയും തിരികെ വീട്ടിലേക്കു വരുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !