ഇനി പോക്കറ്റ് കാലിയാക്കുന്ന കൊളാജൻ ട്രീറ്റ്‌മെൻ്റ് വേണ്ട, ഇതൊരു സ്പൂണ്‍ ദിവസവും കഴിക്കൂ, യൗവ്വനം നിലനിറുത്താം,

കോട്ടയം: തിളക്കമുള്ളതും ആരോഗ്യവുമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ഇന്ന് മിക്കവരും കൊളാജൻ സപ്ലിമെന്റുകളെയാണ് ആശ്രയിക്കുന്നത്.

ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകള്‍ വീഴുന്നത് തടയാനും സഹായിക്കുന്ന ശരീരത്തിലെ പ്രധാനപ്പെട്ട പ്രോട്ടീനാണ് കൊളാജൻ.

എന്നാല്‍ പുറമെ നിന്നുള്ള സപ്ലിമെന്റുകള്‍ക്ക് പകരം അടുക്കളയില്‍ തന്നെ ലഭ്യമായ നെയ്യ് ഉപയോഗിച്ച്‌ ശരീരത്തില്‍ സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ വ്യക്തമാക്കുന്നു. കത്രീന കൈഫ്, ദീപിക പദുകോണ്‍ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പിന്നില്‍ പ്രവർത്തിക്കുന്ന ശ്വേതയുടെ ഈ നിർദ്ദേശം ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ചർമ്മത്തിന് തിളക്കം നല്‍കാൻ കൊളാജൻ സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിന് പകരം, എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേർത്ത് രണ്ട് മാസം അല്ലെങ്കില്‍ 8 മുതല്‍ 9 ആഴ്ച വരെ കഴിക്കാൻ ശ്വേത നിർദ്ദേശിക്കുന്നു.

"ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് കൊളാജൻ സപ്ലിമെന്റുകളുടെ ആവശ്യം വരില്ലെന്ന് മനസ്സിലാകും. നിങ്ങള്‍ ഇത് പരീക്ഷിക്കുകയാണെങ്കില്‍, എട്ടാമത്തെ അല്ലെങ്കില്‍ ഒമ്പതാമത്തെ ആഴ്ചയില്‍ വ്യത്യാസം ശ്രദ്ധിക്കാനാകും. വെറും 3-4 ആഴ്ചകള്‍ക്കുള്ളില്‍ മാറ്റം കാണില്ല, കാരണം ശരീരം ആ രീതിയിലാണ് പ്രവർത്തിക്കുന്നത്," ദ മംമ്ത പോഡ്കാസ്റ്റില്‍ ശ്വേത വ്യക്തിമാക്കി.

നല്ല ചർമ്മത്തിനായി ബീറ്റാ കരോട്ടിൻ അടങ്ങിയ മത്തങ്ങ സൂപ്പ്, കാരറ്റ് സൂപ്പ് എന്നിവ കഴിക്കാം. ശരീര പ്രകൃതിക്കും ഘടനയ്ക്കും അനുസരിച്ച്‌ ഫലങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കുമെന്നും ശ്വേത പറഞ്ഞു.

ഇത് ഫലപ്രദമാണോ?

ഇന്ത്യൻ ഭക്ഷണക്രമത്തില്‍ പണ്ടുമുതലേ ഉപയോഗത്തിലുള്ള ഒന്നാണ് നെയ്യ്. "വിറ്റാമിൻ ഡി, എ, ഇ, കെ തുടങ്ങിയ കൊഴുപ്പില്‍ ലയിക്കുന്നവയുടെ ആഗിരണം നെയ്യ് വർദ്ധിപ്പിക്കുന്നു. ഈ വിറ്റാമിനുകള്‍ അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹോർമോണ്‍ സന്തുലിതാവസ്ഥ നിയന്ത്രിക്കാനും സഹായിക്കുന്നു. നെയ്യിലെ സ്വാഭാവിക കൊഴുപ്പ് ഈ വിറ്റാമിനുകളെ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു," എന്ന് ന്യൂട്രീഷ്യനിസ്റ്റുമായ ഭക്തി കപൂർ പറഞ്ഞു.

ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ കെ, എ എന്നിവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. "ചർമ്മം തൂങ്ങുന്നത് ഒഴിവാക്കി ഇലാസ്തികത നിലനിർത്തുന്ന പ്രോട്ടീനായ കൊളാജന്റെ സുഗമമായ ഉത്പാദനം വിറ്റാമിൻ കെ ഉറപ്പാക്കുന്നു.

ചുരുക്കത്തില്‍, മറ്റ് ജീവിതശൈലി ക്രമീകരണങ്ങള്‍ക്കൊപ്പം നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ചർമ്മം നിലനിർത്താൻ സഹായിക്കുന്നു," സൈനോവ ഷാല്‍ബി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ജിനല്‍ പട്ടേല്‍ പറഞ്ഞു.

എന്നിരുന്നാലും, നെയ്യ് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ അളക്കാവുന്ന തരത്തിലുള്ള ഫലങ്ങള്‍ ഉണ്ടാകുമെന്നതിന് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ നേരിട്ടുള്ള തെളിവുകള്‍ കുറവാണെന്ന് വിദഗ്ധർ പറയുന്നു.

മിതമായ അളവില്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. "വ്യായാമത്തോടും ആരോഗ്യകരമായ ജീവിതശൈലിയോടും ഒപ്പം സമീകൃതാഹാരത്തിന്റെ ഭാഗമായി നെയ്യ് ഉള്‍പ്പെടുത്തുന്നത് അതിന്റെ ഗുണങ്ങള്‍ പൂർണ്ണമായും ലഭിക്കാൻ സഹായിക്കും" ഡോ. കപൂർ പറഞ്ഞു.


മിതമായി അളവില്‍ മാത്രം നെയ്യ് കഴിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ ചർമ്മ സംരക്ഷണത്തില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഒരു ഡോക്ടറുമായി പങ്കുവച്ച്‌ നിർദ്ദേശങ്ങള്‍ തേടേണ്ടതാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !