ഊർജ പ്രതിസന്ധിയും മൂലം വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം

ആംസ്റ്റർഡാം; ഇന്ധനവില വർധനവും ഊർജ പ്രതിസന്ധിയും മൂലം വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി നെതർലൻഡ്‌സ് സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം.

രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രെയിൻ ഉൾപ്പെടെയുള്ളവയിൽ വെറും 49 യൂറോയ്ക്ക് മൂന്നുമാസത്തേക്ക് യാത്ര ചെയ്യാവുന്ന പ്രത്യേക ഡിസ്കൗണ്ട് പാസ് ഉടൻ നടപ്പിലാക്കും.ലോകത്തെ ഏറ്റവും മികച്ചതും എന്നാൽ ചെലവേറിയതുമായ റെയിൽവേ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് നെതർലൻഡ്‌സ്. പുതിയ പദ്ധതി പ്രകാരം ബസ്, ട്രാം, ട്രെയിൻ, മെട്രോ എന്നിവയിൽ തിരക്കില്ലാത്ത സമയങ്ങളിൽ യാത്രക്കാർക്ക് ഈ പാസ് ഉപയോഗിക്കാം.

നിലവിൽ കാറുകളിൽ യാത്ര ചെയ്യുന്നവരെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കാനും അതുവഴി ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ തന്നെ ഈ പദ്ധതി പ്രാബല്യത്തിൽ വരും.

ജർമനിയിൽ വൻ വിജയമായ ‘ഡച്ച്‌ലൻഡ് ടിക്കറ്റ്’ മാതൃകയിലാണ് ‘നെതർലൻഡ് ടിക്കറ്റ്’ എന്ന പേരിൽ ഈ പദ്ധതി അവതരിപ്പിക്കുന്നത്. പ്രതിപക്ഷമായ പ്രോഗ്രസീവ് നെതർലൻഡ്‌സ് മുന്നോട്ടുവച്ച ഈ നിർദേശത്തിന് പാർലമെന്റിൽ വലിയ പിന്തുണയാണ് ലഭിച്ചത്. സാധാരണക്കാർക്ക് കുടുംബസന്ദർശനങ്ങൾക്കും വിനോദയാത്രകൾക്കും മറ്റും വലിയ സാമ്പത്തിക സഹായമാകുന്ന ഈ നീക്കം യാത്രാച്ചെലവിൽ 60 ശതമാനത്തോളം കുറവ് വരുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് എണ്ണവില വർധിച്ച സാഹചര്യത്തിൽ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.


പദ്ധതി നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 118 മില്യൻ യൂറോയുടെ അധിക ബാധ്യത വരുമെങ്കിലും ഇന്ധന നികുതി കുറയ്ക്കുന്നതിനേക്കാൾ പ്രായോഗികമായ നടപടി പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണെന്ന നിലപാടിലാണ് ഡച്ച് ഭരണകൂടം. വരും ആഴ്ചകളിൽ തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ടിക്കറ്റ് വിതരണവും ആരംഭിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !