കൊച്ചി: കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിലെ പല കഥാപാത്രങ്ങളും ഇന്നും ഹീറോ ഇമേജുള്ളവരാണ്. അക്കൂട്ടത്തില്‍ പ്രമുഖനാണ് മായാവി.
ഓം ഹ്രീം കുട്ടിച്ചാത്ത എന്ന രാജുവിന്റേയും രാധയുടേയും വിളിയില്‍ പറന്നെത്തുന്ന മായാവി എല്ലാവരുടേയും തന്നെ സൂപ്പർ ഹീറോയുമാണ്. മായാവിയിലെ എല്ലാ കഥാപാത്രങ്ങളും വരകളിലൂടെയും കഥാസന്ദര്ഭങ്ങളിലൂടെയും വായനക്കാര്‍ക്ക് സുപരിചിതരാണ്. എഐ വീഡിയോകള്‍ വന്നു തുടങ്ങിയതോടെ ഇത്തരം കഥാപാത്രങ്ങള്‍ക്കും ജീവന് വച്ചു തുടങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ മായാവിയിലെയും ശിക്കാരി ശംഭുവിലെയും കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമാതാരങ്ങളുടെ മുഖഛായ നല്‍കുകയാണ് എഐ. ശിക്കാരി ശംഭുവായി സുരാജ് വെഞ്ഞാറമൂട് എത്തുന്നതിലൂടെയാണ് വീഡിയോയുടെ തുടക്കം.പിന്നാലെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമെത്തുന്നു. രാജുവായി നസ്ലെന്, രാധയായി മമിത ബൈജു, ലുട്ടാപ്പിയായി ബേസില്‍, കുട്ടൂസനായി സൗബിന്, ഡാകിനിയായി സുരഭിലക്ഷ്മി, വിക്രമനായി സൈജു കുറുപ്പ്, മുത്തുവായി സജിന്‍ ഗോപുവും എഐ വീഡിയോയില്‍ തിളങ്ങുകയാണ്.എഐ കണ്ടന്റ് ക്രിയേറ്ററായ സഫീര്‍ എം ആണ് ഫെയ്സ്ബുക്കിലൂടെ ഈ രസകരമായ എഐ വീഡിയോ പങ്കിട്ടിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.