പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

റോം;ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ വിമർശനം.

ഇറാനിലെ യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തെ പോപ്പ് ലിയോ അപലപിച്ചതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് വിമർശനത്തിന് പിന്നിൽ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ, യുദ്ധത്തിന് പിന്നിലെ സർവ്വശക്തിയെന്ന മിഥ്യാധാരണയെ പോപ്പ് വിമർശിക്കുകയും സമാധാനത്തിനായി നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സ്വയം ആരാധിക്കുന്നതും പണത്തോടുള്ള ആർത്തിയും അധികാര പ്രകടനവും യുദ്ധവും അവസാനിപ്പിക്കണമെന്ന് പോപ്പ് ആഹ്വാനം ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഇറാന്റെ ആണവ അഭിലാഷങ്ങളെ പോപ്പ് പിന്തുണയ്ക്കുന്നുവെന്നും വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലിനെ എതിർക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്നതോ, അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിനെ എതിർക്കുന്നതോ ആയ ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

വെനിസ്വേല വൻതോതിൽ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുന്നുവെന്നും അവിടുത്തെ ജയിലുകൾ ശൂന്യമാക്കി കൊലപാതകികളെയും മയക്കുമരുന്ന് കച്ചവടക്കാരെയും അമേരിക്കയിലേക്ക് അയക്കുന്നുവെന്നും ട്രംപ് തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !