അയർലണ്ടിൽ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്,അതിർത്തി കടന്നുള്ള യാത്രകൾ തടസ്സപ്പെടുന്നു..!

ഡബ്ലിൻ ;റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലെ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ വലിയ രീതിയില്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

അമേരിക്കന്‍ - ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ധന വില അമിതമായി വര്‍ദ്ധിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സാവധാനത്തില്‍ നീങ്ങുന്ന വാഹനവ്യൂഹങ്ങള്‍ ഡബ്ലിന്‍ നഗരത്തിലേക്ക് നീങ്ങുന്ന വിവിധ നിരത്തുകളില്‍ കാണാമായിരുന്നു. 

മറ്റ് പല നഗരമേഖലകളിലും സമാനമായ ദൃശ്യങ്ങള്‍ കാണാമായിരുന്നു. ഡബ്ലിനില്‍ പ്രതിഷേധക്കാര്‍ ഓ കോണെല്‍ ബ്രിഡ്ജി രണ്ട് വശത്തുനിന്നും അടച്അഹ്‌തോടെ തലസ്ഥാനത്തിന്റെ പ്രധാന പാതകളിലെല്ലാം തന്നെ ഗതാഗത കുരുക്കുകള്‍ രൂപപ്പെട്ടു.

യാത്രകള്‍ക്ക് സാധാരണ പുറപ്പെടുന്നതിലും മുന്‍പെ തന്നെ പുറപ്പെടണമെന്ന് ഡബ്ലിന്‍ വിമാനത്താവളാധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള സര്‍വീസുകള്‍ വൈകുകയോ തടസ്സപ്പെടുകയോ ചെയ്‌തേക്കാം എന്ന് ട്രാന്‍സ്ലിങ്കും മുന്നറിയിപ്പ് നല്‍കുന്നു. 

അതുപോലെ ഡബ്ലിനും ബെല്‍സ്ഫാസ്റ്റിനും ഇടയിലുള്ള ഡബ്ലിന്‍ എക്‌സ്പ്രസ്സ് കോച്ച് സര്‍വ്വീസിനും നിരവധിയിടങ്ങളില്‍ യാത്രാ തടസ്സം ഉണ്ടായി. പലപ്പോഴും വഴി തിരിച്ചുവിടേണ്ടതായും വന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !