തിരുവനന്തപുരം: വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട്ടില്‍ ആണ് സംഭവം. വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി 79 വയസ്സുള്ള സീതമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സീതമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ തൊഴിലാളികള്‍ എത്തിയപ്പോള്‍ മുൻവശത്തെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. തൊഴിലാളികള്‍ അകത്തുകയറി നോക്കിയപ്പോഴാണ് സീതമ്മയെ മരിച്ച നിലയില്‍ കാണുന്നത്. ഉടൻ തന്നെ മകനെ വിവരം അറിയിക്കുകയായിരുന്നു.അതേസമയം പൊലീസ് നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ സൂചനകള്‍ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം,,യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം,
0
വ്യാഴാഴ്ച, ഏപ്രിൽ 09, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.