അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

 തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും.

ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോര്‍ട്ട്് അടിസ്ഥാനമാക്കിയുള്ളു വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുക. വീണാ ജോര്‍ജ് ഉള്‍പ്പടെ അഞ്ച് മന്ത്രിമാര്‍ വിജയിക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍

ഏകദേശം 80 സീറ്റ് നേടി ഭരണം നിലനിര്‍ത്താനാകുമെന്നു സിപിഎമ്മിന്റെ ജില്ലാതല കണക്കുകള്‍. കഴിഞ്ഞ തവണ 99 സീറ്റ് നേടിയ എല്‍ഡിഎഫിന് അതേ ആധിപത്യം ഉണ്ടാകില്ലെന്നാണു വിശകലനം.

കടുത്ത മത്സരത്തിനൊടുവില്‍ കടന്നുകൂടാനിടയുള്ള മണ്ഡലങ്ങളും പാര്‍ട്ടി വിജയക്കണക്കില്‍പെടുത്തിയിട്ടുണ്ട്. തുടര്‍ഭരണ സാധ്യതയെക്കുറിച്ച് ഒരേ സമ യം ഉത്കണ്ഠയും പ്രതീക്ഷയും നല്‍കുന്നതാണ് ജില്ലകളിലെ ഈ വിശകലനങ്ങള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !