പാലക്കാട്ട് നിന്ന് വിനോദയാത്രക്ക് പോയ 14കാരിയെ ചിക്കമംഗളൂരില്‍ കാണാതായി വ്യാപക തിരച്ചിൽ,

പാലക്കാട്: പാലക്കാട് നിന്നും വിനോദ യാത്രക്ക് പോയ കുട്ടിയെ ചിക്ക്മംഗളൂരില്‍ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്.

ചിക്ക്മംഗളൂരു മണിക്കധാര വ്യൂപോയിന്റില്‍ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ തുടരുന്നു.

ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ വൈകീട്ട് 5.30-ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും വനം ജീവനക്കാരും പോലീസും ബുധനാഴ്ച പുലർച്ചെവരെ തിരച്ചിൽനടത്തി.

പുലർച്ചെ 4.30-വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. തുടർന്ന് രാവില ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !