`ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയര്‍ത്തി കാട്ടി നടൻ മോഹൻലാല്‍,ക്യൂ നിന്നാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്,

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാലും. നേമം മണ്ഡലത്തിലെ മുടവൻമുകള്‍ സ്കൂള്‍ ബൂത്ത് 36ല്‍ എത്തിയാണ് മോഹൻലാല്‍ വോട്ട് രേഖപ്പെടുത്തിയത്.

`ദിസ് ഈസ് മൈ മെസേജ്' എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയർത്തി കാട്ടിയുള്ള നടൻ്റെ പ്രതികരണം. വോട്ട് ചെയ്തതിൻ്റെ ചിത്രം മോഹൻലാല്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാല്‍ പോളിങ് ബൂത്തില്‍ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്.

മോഹൻലാലിനെ കൂടാതെ മറ്റ് പല സെലിബ്രിറ്റികളും പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്ഗോപി വോട്ട് ചെയ്തു.

കളമശ്ശേരി അംബേദ്കർ തൊഴില്‍ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190ല്‍ സിനിമ താരം അജു വർഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തേവര സർക്കാർ ഫിഷറീസ് സ്കൂളില്‍ നടൻ പ്രിഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !