അന്വേഷണവുമായി സഹകരിക്കും: പീഡനകേസിൽ മുൻകൂര്‍ ജാമ്യം തേടി പ്രശോഭ് സി വത്സൻ; കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു,

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് കോടതിയില്‍. മണ്ണാർക്കാട് എസ് സി-എസ് റ്റി പ്രത്യേക കോടതിയെയാണ് മുൻകൂർ ജാമ്യം തേടി പ്രശോഭ് സമീപിച്ചത്.

പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിരപരാധിയാണെന്നും കള്ളക്കേസാണെന്നും ആണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.

തനിക്കെതിരെ നടന്നതത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയെന്നും ഡിജിറ്റല്‍ തെളിവുകള്‍ വ്യാജമായി നിർമ്മിച്ചതെന്നും പ്രശോഭ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.

ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാർക്കാട് എസ്‍സി എസ്‍റ്റി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവില്‍ പോയ പ്രശോഭിനായി പോലീസ് അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !