പെരുമ്പാവൂരിൽ മോഷണശ്രമം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു; 6 പേർ അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ മോഷണശ്രമം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു. അസം സ്വദേശിയായ നൂറുൾ ഹുസൈനാണ് (26) ആള്‍ക്കൂട്ടാക്രമണത്തിൽ‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അസം സ്വദേശികൾ തന്നെയായ 6 പേർ അറസ്റ്റിലായി. 

ഇന്നു വെളുപ്പിനെയാണ് സംഭവം. പെരുമ്പാവൂർ മുടിക്കലിലെ എ.എം.വിനീർ എന്ന പ്ലൈവുഡ് കമ്പനിയിൽ ഇവിടുത്തെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷ്ടിക്കാനെത്തിയതാണ് നൂറുൾ ഹുസൈൻ എന്നാണ് ആരോപണം. ഇയാൾ ഫോണുകളും പണവുമായി ഓടുന്നതു കണ്ട് ഇവിടെ താമസിക്കുന്നവരും പുറകെ ഓടുകയും നൂറുൾ ഹുസൈനെ പിടികൂടി താമസസ്ഥലത്തെ ഒരു മുറിയിൽ കെട്ടിയിടുകയും ചെയ്തു. 


തുടര്‍ന്ന് തടിക്കഷ്ണത്തിൽ നിന്ന് പട്ടിക വേർതിരിച്ചെടുത്ത ശേഷം ബാക്കി വരുന്ന തടിമുട്ടി കൊണ്ട് ഇയാളെ മർദിച്ചു എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. 

രാവിലെ എട്ടു മണിയോടെ കമ്പനി ഉടമയുടെ മകൻ എത്തിയപ്പോഴാണ് ഇത്തരമൊരു സംഭവം നടന്നത് അറിയുന്നത്. 

തുടർന്ന് ഒരു ഓട്ടോയിൽ കയറ്റി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അസം സ്വദേശികളായ സഹോദരങ്ങൾ അടക്കമുള്ള ആറു പേരാണ് അറസ്റ്റിലായത്. അലാവുദ്ദീൻ, മിനാറുൽ, സക്കീർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് അറസ്റ്റിലായത്. നൂറുൾ ഹുസൈനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇയാള്‍ക്ക് പ്രത്യേക ജോലിയൊന്നുമില്ല എന്നാണ് അറിവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !