തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചു,

 മുംബൈ : വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കുന്ന പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തൻ . എന്നാല്‍ ഇപ്പോള്‍ മുംബൈയില്‍ ഒരു കുടുംബത്തിലെ നാല് പേർ തണ്ണിമത്തനില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ട്

ബന്ധുക്കള്‍ കൊണ്ടുവന്ന തണ്ണിമത്തനാണ് ഇവർ കഴിച്ചത്. മുംബൈയിലെ പൈധുനി പ്രദേശത്താണ് സംഭവം. അബ്ദുള്ള ദൊകാഡിയ (40), നസ്രീൻ ദൊകാഡിയ (35), അവരുടെ പെണ്‍മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി 10:30 ഓടെ ഇവർ മറ്റ് അഞ്ച് ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ചിരുന്നു . ബന്ധുക്കള്‍ പിന്നീട് വീടുകളിലേക്ക് മടങ്ങി. ശേഷം ഇവർ നാലുപേരും തണ്ണിമത്തൻ കഴിച്ചു. എന്നാല്‍ തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉണ്ടായി.
തുടർന്ന് അവർ കുടുംബ ഡോക്ടറെ കാണുകയും അദ്ദേഹം ഇവരെ ജെജെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും . പോസ്റ്റ്‌മോർട്ട റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !