മലപ്പുറം: പുളിക്കലിലെ ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച പ്രതികളെ പിടികൂടി കൊണ്ടോട്ടി പൊലീസ്.പ്ലസ് വണ്‍ വിദ്യാര്‍ഥിയും രണ്ട് യുവാക്കളുമടങ്ങുന്ന മൂന്നംഗ സംഘമാണ് അറസ്റ്റിലായത്.
കോഴിക്കോട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പുറമെ കോഴിക്കോട് പെരുമണ്ണ കട്ടക്കളത്തില്‍ വീട്ടില്‍ മുഹമ്മദ് സിനാന് (21), പൂവാട്ടു പറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ച സമയത്താണ് സംഭവം. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ ജ്വല്ലറിയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി രണ്ട് പവന് തൂക്കം വരുന്ന മൂന്ന് വളകളുമായി പുറത്തേക്കോടി,പുറത്ത് ബൈക്കില്‍ കാത്തുനിന്നിരുന്ന മുഹമ്മദ് സിനാനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാന രീതിയില്‍ കോഴിക്കോട് ജില്ലയില്‍ പന്തീരാങ്കാവില്‍ ഒരു മോഷണവും മറ്റൊരു മോഷണ ശ്രമവുമുണ്ടായതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. സിനാനും കൂട്ടാളിയായ വിദ്യാര്‍ഥിയും മോഷ്ടിച്ച സ്വര്‍ണം വില്ക്കാന് സഹായിച്ചിരുന്നത് പിടിയിലായ ഇഖ്ബാലാണ്. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ കെ. അനുദാസിന്റെ നേതൃത്വത്തില്‍ സ ബ് ഇന്‍സ്പെക്ടര്‍മാരായ എം.ആ ര്‍. കൃഷ്ണപ്രസാദ്, എം. അമര്‍നാഥ്, ഉദ്യോഗസ്ഥരായ ഋഷികേഷ്, ഇ ബ്രാഹിം, രഞ്ജു, പ്രശോഭ് എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.