യുവി ഇൻഡക്സ് എട്ടിൽ എത്തി; മൂന്നാറിൽ എത്തുന്നവരും താമസിക്കുന്നവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

മൂന്നാർ: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മൂന്നാറിൽ എത്തുന്നവരും താമസിക്കുന്നവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അൾട്രാവയലറ്റ് രശ്മികളുടെ തോത് അളക്കുന്ന യുവി ഇൻഡക്സ് എട്ടിൽ എത്തിയതോടെ പ്രദേശത്ത് ഓറഞ്ച് അലർട്ടിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. പുറത്തിറങ്ങുന്നവർ തലയും ശരീരവും മറയ്ക്കാൻ ശ്രദ്ധിക്കണമെന്നും നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.


അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത സൂചിപ്പിക്കുന്ന അളവാണിത്. പൂജ്യം മുതൽ പതിനൊന്ന് വരെയാണ് ഇതിന്റെ സൂചിക. അഞ്ച് വരെയുള്ള തോത് സുരക്ഷിതമായി കണക്കാക്കുമ്പോൾ, ആറ് കടക്കുന്നത് അപകടകരമാണ്. എട്ട് മുതൽ പത്ത് വരെ ഓറഞ്ച് അലർട്ടും പതിനൊന്നിന് മുകളിൽ റെഡ് അലർട്ടുമാണ്. 


നിലവിൽ മൂന്നാറിലെ തോത് എട്ടിലെത്തിയത് ചർമ്മരോഗങ്ങൾക്കും സൺബേണിനും കാരണമായേക്കാം. സൺബേണിന് കാരണമാകുന്ന യുവിബി കിരണങ്ങളുടെ സാന്നിധ്യം ഇത്തരത്തിൽ ചൂട് കൂടുമ്പോൾ വർദ്ധിക്കാറുണ്ട്.


സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശ സ്ഥാപനങ്ങൾ ‘ഹീറ്റ് ആക്ഷൻ പ്ലാൻ’ തയ്യാറാക്കണമെന്നും പൊതുവിടങ്ങളിൽ കുടിവെള്ളവും ഒആർഎസും ലഭ്യമാക്കുന്ന തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

സ്കൂളുകളിലും അങ്കണവാടികളിലും ചൂട് പ്രതിരോധിക്കാൻ കൂൾ റൂഫ് സംവിധാനം ഏർപ്പെടുത്തും. ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !