കുറ്റിപ്പുറത്ത് വാഹനങ്ങളുടെ കൂട്ടയിടി.

മലപ്പുറം: ദേശീയപാതയില്‍ കുറ്റിപ്പുറത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. ദേശീയപാത 66 ൽ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം നിയത്രണം വിട്ട ലോറി എട്ടു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

നിയന്ത്രണംവിട്ട ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. കോഴിക്കോട് ഭാഗത്തുനിന്നും ചരക്കുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകീട്ട് 6.30നാണ് സംഭവം

വളാഞ്ചേരി ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് ലോഡ് കയറ്റി പോയിരുന്ന KL 77 E0613 നമ്പർ ലോറിയാണ് നിയന്ത്രണംവിട്ട് മുന്നിൽ പോയ വാഹനങ്ങളിൽ ഇടിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

6 കാറുകൾ, 1 ബസ്, 1 ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !