കാഞ്ഞങ്ങാട്: യുകെയിൽ പുഴയിൽ വീണ് മരിച്ച മലയാളി യുവതി കീർത്തി രാജഗോപാലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാടും വീടും.
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിനി കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതി യുകെയിൽ പുഴയിൽ വീണ് മരിക്കുകയായിരുന്നു.
യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു കീർത്തി സുഹൃത്തുക്കളോടൊപ്പം കയാക്കിങ് നടത്തുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2026 ഏപ്രിൽ 4 ശനിയാഴ്ചയോടെയാണ് അപകടം സംബന്ധിച്ച വിവരങ്ങൾ നാട്ടിൽ ബന്ധുക്കൾക്ക് ലഭിക്കുന്നത്.
വെള്ളിക്കോത്ത് കാരക്കുഴിയിലെ റിട്ടയേർഡ് സൈനികൻ രാജഗോപാലിന്റെ മകളാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥയായ റീനയാണ് കീർത്തിയുടെ മാതാവ് നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ നടന്നുവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.