തട്ടിയെടുത്തത് 1.80 ലക്ഷം യൂറോ. മലയാളികളും ഉൾപ്പെട്ടതായി സംശയം

ബർലിൻ∙ജർമനിയിൽ ‘ലൈസൻസ് മാഫിയ’ ആൾമാറാട്ടത്തിലൂടെ തട്ടിയെടുത്തത് 1.80 ലക്ഷം യൂറോ.

ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തെ ഹൈൽബ്രോൺ നഗരത്തിലാണ് സംഭവം. തട്ടിപ്പ് സംഘം ആൾമാറാട്ടത്തിലൂടെ പരീക്ഷകൾ എഴുതി നൽകി ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചത്.

തട്ടിപ്പിന്റെ രീതിയിലേക്ക് നോക്കിയാൽ യഥാർഥ അപേക്ഷകർക്ക് പകരം അവർക്ക് പകരക്കാരായ ‘ഡ്യൂപ്പുകളെ’ പരീക്ഷയ്ക്ക് അയച്ചാണ് ഇവർ ലൈസൻസ് സംഘടിപ്പിച്ചു നൽകിയിരുന്നത്. ഈ തട്ടിപ്പിലൂടെ ഏകദേശം 1.80 ലക്ഷം യൂറോ സംഘം കൈക്കലാക്കിയെന്നാണ് കേസ്.

അഞ്ച് പുരുഷന്മാരാണ് പ്രതികൾ. വർഷങ്ങളോളം നീണ്ടുനിന്ന ഈ തട്ടിപ്പ് ശൃംഖലയെപ്പറ്റി വളരെ വൈകിയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിക്കപ്പെട്ടത്. ഇത്തരത്തിൽ ലൈസൻസ് എടുത്തവർക്ക് പ്രശ്നമായിരിക്കുകയാണ്. 

ഈ സംഘം വഴി ലൈസൻസ് കരസ്ഥമാക്കിയ ഏകദേശം ആയിരത്തിലധികം (1000+) പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇവരുടെ ലൈസൻസുകൾ റദ്ദാക്കാനോ കടുത്ത ശിക്ഷാനടപടികൾ നേരിടാനോ സാധ്യതയുണ്ട്. ഇവർ പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്കും ജർമനിയിൽ ലൈസൻസ് ലഭിക്കാനോ വാഹനം ഓടിക്കാനോ സാധിക്കില്ല.ചുരുക്കത്തിൽ, പരീക്ഷാ കേന്ദ്രങ്ങളെയും അധികൃതരെയും കബളിപ്പിച്ച് വലിയൊരു ‘ലൈസൻസ് മാഫിയ’ തന്നെ അവിടെ പ്രവർത്തിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. 

പ്രതികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി ലൈസൻസ് സ്വന്തമാക്കിയവരും വലിയ നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത്. (Heilbronn) ഹൈൽബ്രോൺ ജില്ലാ കോടതിയിൽ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ് കേസ് എത്തിയിട്ടുണ്ട്. അറസ്റ്റിലായവർ ഇപ്പോൾ കോടതിയിൽ വിചാരണ നേരിടുകയാണ്. കേരളത്തിൽ നിന്നും ഡ്രൈവിങ് ലൈസൻസുമായി എത്തി ട്രക്ക് ഡ്രൈവറായും, മറ്റ് സാധാരണ വാഹനം ഓടിക്കുന്നവരുടെയും ലൈസൻസ് വ്യാജമാണെന്ന നിഗമനത്തിൽ ജർമനിയിലെ ലൈസൻസ് അതോറിറ്റി നിൽക്കുമ്പോഴാണ് ലൈസൻസ് മാഫിയ രംഗത്തുവരുന്നത്.

ജർമനിയിൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ (പ്രത്യേകിച്ച് തിയറി പരീക്ഷ) കടുപ്പമേറിയതായതിനാൽ, ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന പല വിദേശികളും ഇത്തരം തട്ടിപ്പുകളിൽ വീണുപോകാറുണ്ട്. ജർമനിയിലെ നിയമങ്ങൾ കർശനമായതിനാൽ ഇത്തരം തട്ടിപ്പുകളിൽ പെടുന്നത് വീസയെയും താമസാനുമതിയെയും ദോഷകരമായി ബാധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !