2027ലെ നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബിജെപി

ന്യൂഡൽഹി: കേരളവും പുതുച്ചേരിയുമുൾപ്പെടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ 2027ലെ നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബിജെപി.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ തയാറെടുപ്പുകൾ സജീവമാക്കിയതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു. കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മവിശ്വാസവും പാർട്ടി നേതൃത്വം പ്രകടിപ്പിച്ചു.

കേരളത്തിൽ ഇത്തവണ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. ബംഗാൾ, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. അസമിലും പുതുച്ചേരിയിലും ഭരണം നിലനിർത്തുമെന്നും ബംഗാളിലും തമിഴ്‌നാട്ടിലും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്.

അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെയാണ് 2027ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിക്കും മുൻപേ അടുത്ത പോരാട്ടത്തിനായുള്ള ഗ്രൗണ്ട് വർക്കുകൾ തുടങ്ങിയെന്നാണ് ബിജെപി അധ്യക്ഷൻ നിതിൻ നവീൻ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മാർഗനിർദേശപ്രകാരമാണ് ഈ നീക്കങ്ങളെന്നും ദേശീയ അധ്യക്ഷൻ വിവരിച്ചു.മറ്റ് പാർട്ടികൾ തെരഞ്ഞെടുപ്പ് എത്തുമ്പോൾ മാത്രം തന്ത്രങ്ങൾ മെനയുമ്പോൾ, ബിജെപി എപ്പോഴും സജീവ കർമ്മപഥത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് പാർട്ടി നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. 

ഉത്തർപ്രദേശിലും ഗുജറാത്തിലും ഇതിനോടകം തന്നെ നിതിൻ നവീൻ സന്ദർശനം നടത്തി പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ചർച്ചകൾ നടത്തിക്കഴിഞ്ഞു. അടുത്ത ആഴ്ച അദ്ദേഹം ഉത്തരാഖണ്ഡ് സന്ദർശിക്കും.അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ ഫലത്തിനുശേഷം ദേശീയതലത്തിൽ ഭാരവാഹി പുനഃസംഘടനയിലേക്ക്‌ ബിജെപി കടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിനുമുൻപ്‌ കേന്ദ്രമന്ത്രിസഭയിൽ ചെറിയ അഴിച്ചുപണിക്കും സാധ്യതയുണ്ട്. നിതിൻ നബിൻ ദേശീയ അധ്യക്ഷനായശേഷവും ഭാരവാഹിതലത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ പഴയ ഭാരവാഹികളാണ് തുടരുന്നത്. 

ഈ സാഹചര്യത്തിൽ പുതുമുഖങ്ങളും യുവനേതാക്കളും ദേശീയ ഭാരവാഹിത്വത്തിലെത്തിയേക്കും.അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ഭാരവാഹികളിൽ മാറ്റത്തിന് സാധ്യതയുണ്ട്. സ്ത്രീകൾക്ക് കാര്യമായ പ്രാതിനിധ്യം നൽകിയാകും പുനഃസംഘടന നടത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !