ജലാശയത്തിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ കെ ആർ..!

ജലാശയത്തിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ കെ ആർ..!

പാലാ: പ്രവിത്താനം അല്ലാപ്പാറ ഭാഗത്ത് റോഡരികിലെ കുളത്തിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ കെ ആർ.

മുൻപ് പാലാ മുത്തോലി ഭാഗത്തും ചെത്തിമറ്റം കോടതി ജംഗ്ഷനിലും ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളിയിരുന്നു ഇതിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചിരുന്നു തുടർന്നാണ് പാലാ തൊടുപുഴ റൂട്ടിൽ മാലിന്യം തള്ളുന്ന പ്രവർത്തിയിലേക്ക് സാമൂഹ്യവിരുദ്ധർ കടന്നത്.

രാത്രികാലങ്ങളിൽ പാലാ നിയോജകമണ്ഡലത്തിലെ ഉൾപ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് കക്കൂസ് മാലിന്യം തള്ളികടന്നുപോകുന്നവരെ പിടികൂടാൻ പല സ്ഥലങ്ങളിലും സി സി ടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് മുത്തോലി ഭാഗത്തു നിന്ന് ജില്ലയ്ക്ക് പുറത്തുള്ളവരും വാഹനവും പിടികൂടിയിരുന്നു.വ്യാപാര സ്ഥാപനങ്ങളും കാൽ നടയാത്രക്കാരും ഏറെയുള്ള ഭാഗത്തെ കുളത്തിൽ മാലിന്യം നിക്ഷേപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.

പ്രദേശത്ത് വഴിവിളക്കുകളും സി സി ടിവി ക്യാമറയും അടിയന്തരമായി സ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !