ഉത്തരമലബാർ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്

കടുത്ത വേനൽചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുമ്പോൾ ഉത്തരമലബാർ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. വൈദ്യുതി ലോഡ് താങ്ങാനാകാതെ പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചുകഴിഞ്ഞു.


ഉത്തരമലബാറിലെ വൈദ്യുതി ഉപയോഗം 900 മെഗാവാട്ട് പിന്നിട്ടു. എന്നാൽ മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്ന അരീക്കോട്-കാഞ്ഞിരോട് ലൈനിന്റെ ശേഷി വെറും 600 മെഗാവാട്ട് മാത്രമാണ്. നിലവിലുള്ള ലൈനുകൾക്ക് അധികം വൈദ്യുതി കടത്തിവിടാനുള്ള ശേഷിയില്ലാത്തത് വിതരണത്തെ ബാധിക്കുന്നു. 


മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അധികമായി ലഭിച്ചിരുന്ന കർണാടക കൊണാജെയിൽ നിന്നുള്ള വൈദ്യുതി വിതരണവും അവിടെ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.


ഏപ്രിൽ 14-ന് കേരളത്തിലെ മൊത്തം വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡായ 6012 മെഗാവാട്ട് തൊട്ടിരുന്നു. വിഷുവിനോടനുബന്ധിച്ച് രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിച്ചതോടെ നിയന്ത്രണം കടുപ്പിക്കേണ്ടി വന്നു. 

ശക്തമായ വേനൽമഴ ലഭിച്ച് ചൂട് കുറയുന്നത് വരെ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !