യുകെ: പ്രവാസി മലയാളി സമൂഹത്തിനിടയില്‍ നിന്നും മറ്റൊരു മരണ വാര്‍ത്ത കൂടി വേദനയോടെ പങ്കിടുകയാണ്.
സൗത്താംപ്ടണ്‍ സമൂഹത്തിനിടയിലെ സജീവ സാന്നിധ്യവും കേരള ക്രിക്കറ്റ് ക്ലബിലെ സജീവ പ്രവര്‍ത്തകനുമായ ബെറ്റി എന്നറിയപ്പെടുന്ന സാമുവല്‍ അയ് വേലില്‍ മാത്യൂസാണ് ഇന്നലെ വൈകുന്നേരം 5.30 ഓടയായിരുന്നു
വിട പറഞ്ഞത്. പരേതന് 48 വയസായിരുന്നു പ്രായം.
2009 മുതല്‍ സൗത്താംപ്ടണില്‍ താമസമാക്കിയിരുന്ന ബെറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ പാലിയേറ്റീവ് കെയര്‍ ടീമിന്റെ കീഴില്‍ ചികിത്സയിലായിരുന്നു ഏറെ നാളായി ഇദ്ദേഹം. ബോംബേയില്‍ ജനിച്ച വളര്‍ന്ന ബെറ്റിയുടെ സ്വദേശം പത്തനംതിട്ട വടശേരിക്കര
ആണ്. സംസ്കാരം ഇന്ത്യയില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയില്‍ അഡ്മിന് ജോലി നോക്കി വരുകയായിരുന്ന ബെറ്റിയുടെ
ഭാര്യ നഴ്സായി ജോലി നോക്കുന്ന റീന സാമുവലാണ്. പതിനെട്ടും, പതിനാലും വയസ് പ്രായമുള്ള നോഹ, നെയ്തന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.